ഇസാഫിന്റെ ആഭിമുഖ്യത്തില്‍ അതിഥി തൊഴിലാളികള്‍ക്കായി അതിഥി സംഗമം നടത്തി

69

എരുമപ്പെട്ടി ഇസാഫിന്റെ സാമൂഹിക പ്രതിബദ്ധത പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന പ്രചോദന്‍ ഡെവലപ്‌മെന്റ് സര്‍വ്വീസിന്റെ ആഭിമുഖ്യത്തില്‍ അതിഥി തൊഴിലാളികള്‍ക്കായി അതിഥി സംഗമവും ഇവരുടെ മക്കള്‍ക്കുള്ള ലീഡര്‍ഷിപ്പ് ടെയിനിംഗും സ്‌കൂള്‍ കിറ്റുകളുടെ വിതരണവും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത് ലാല്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ എം.സി ഐജു അധ്യക്ഷനായി. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ജോസഫ്, ചന്ദ്രന്‍, ജ്യോതിക ജെയിംസ്, പി.കെ അഞ്ജന, ജോബിന്‍ വര്‍ഗീസ്, ഷൈജു, ആന്റോ എന്നിവര്‍ സംസാരിച്ചു.