പറക്കാട് വെല്‍ഫെയര്‍ അസ്സോസിയേഷന്റെ വാര്‍ഷിക പൊതുയോഗം നടന്നു

31

പറക്കാട് വെല്‍ഫെയര്‍ അസ്സോസിയേഷന്റെ 14-ാം വാര്‍ഷിക പൊതുയോഗം നടന്നു. പറക്കാട് സമന്വയ ഹാളില്‍ വെച്ച് നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ അസോസിയേഷന്‍ പ്രസിഡണ്ട് പരമേശ്വരന്‍ തച്ചംകുളം അധ്യക്ഷനായി. സെക്രട്ടറി പി.എസ് സുഷീര്‍, വാര്‍ഷിക റിപ്പോര്‍ട്ടും, ട്രഷറര്‍ വി.യു ചന്ദ്രന്‍ വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ലീന ശ്രീകുമാര്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ വി.ഡി.കൃഷ്ണദാസ്, പി.എസ്.മനുശങ്കര്‍, പി.എ.അനാമിക, പി. എസ്.ശ്രീലക്ഷ്മി, കെ.ഹരിപ്രിയ എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് പുരസ്‌കാരവും, ക്യാഷ് അവാര്‍ഡും സമ്മാനിച്ചു. വര്‍ഷം തോറും നടത്താറുള്ള കര്‍ക്കടക കഞ്ഞി ഔഷധ കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം എളവള്ളി ഗവണ്‍മെന്റ് ആയൂര്‍വേദ ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷാമില നിര്‍വഹിച്ചു. മഴക്കാല രോഗങ്ങളെ കുറിച്ചുള്ള ക്ലാസും, ഔഷധ കഞ്ഞിക്കുള്ള ഗുണങ്ങളെ കുറിച്ചും ഡോ.ഷാമില വിവരിച്ചു. അസ്സോസിയേഷന്‍ വൈസ്. പ്രസിഡണ്ട് വി.പി.വിശ്വനാഥന്‍ നന്ദി പ്രകാശിപ്പിച്ചു.