25 C
Kunnamkulam
Monday, August 3, 2026
Home Bureaus Kechery സൗജന്യ കാന്‍സര്‍ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

സൗജന്യ കാന്‍സര്‍ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

കേച്ചേരി സ്നേഹഭവന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ സൗജന്യ കാന്‍സര്‍ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിന്റെയും ഒറ്റപ്പാലം വെല്‍ഫെയര്‍ ട്രസ്റ്റിന്റെയും സഹകരണത്തോടെ കേച്ചേരി ജ്ഞാനപ്രകാശനി യു പി സ്‌കൂളില്‍ വെച്ച് രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയായിരുന്നു കാന്‍സര്‍ പരിശോധന ക്യാമ്പ് നടന്നത്. തിരുവനന്തപുരം ആര്‍സിസിയുടെ യൂണിറ്റായ ഇ സി ഡി സി യുടെ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ എസ്.ആര്‍ രേഖ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി. പഞ്ചായത്തിലെ 20 വാര്‍ഡുകളിലും സ്നേഹഭവന്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ആരോഗ്യ പ്രവര്‍ത്തകരും, വളണ്ടിയര്‍മാരും നേതൃത്വം നല്‍കിയ ബോധവത്കരണ ക്ലാസ്സുകള്‍ സംഘടിപ്പിച്ചതിന് ശേഷമാണ് കാന്‍സര്‍ പരിശോധന ക്യാമ്പ് നടത്തിയത്. രജിസ്‌ട്രേഷന്‍ നടത്തിയ 60 പേര്‍ ക്യാമ്പില്‍ പരിശോധന നടത്തി. സ്‌നേഹഭവന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഭാരവാഹികളും സന്നദ്ധ വളണ്ടിയര്‍മാരും ക്യാമ്പിന് നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!