വൃക്ക രോഗ നിര്‍ണയ ക്യാമ്പും സൗജന്യ പരിശോധനയും നടത്തി

69

കരിക്കാട് മഹല്ല് കമ്മിറ്റി വെല്‍ഫയര്‍ വിങ്ങും ചന്ദനം മെഡിക്കല്‍ സെന്ററും സംയുക്തമായി മെഗാ വൃക്ക രോഗ നിര്‍ണയ ക്യാമ്പും, വിദഗ്ദ ഡോക്ടര്‍മാരുടെ കീഴില്‍ സൗജന്യ പരിശോധനയും നടത്തി. മഹല്ല് കമ്മിറ്റി പ്രസിഡന്റ് ചന്ദനത്തേതില്‍ സുലൈമാന്‍ അധ്യക്ഷനായ പരിപാടിയില്‍ ഡോക്ടര്‍ ഷമീര്‍ ചന്ദനത്തെത്തില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മഹല്ല് ഖത്തീബ് സത്താര്‍ അന്‍വരി, സെക്രട്ടറി അബൂബക്കര്‍ ആലിങ്ങല്‍, വെല്‍ഫയര്‍ ചെയര്‍മാന്‍ ജമാല്‍ നാലകത്ത് എന്നിവര്‍ സംസാരിച്ചു. മറ്റു മഹല്ല് കമ്മിറ്റി ഭാരവാഹികളും പങ്കെടുത്തു. മേഖലയിലെ നിരവധി പേര്‍ ക്യാമ്പില്‍ പങ്കെടുത്ത് രോഗനിര്‍ണ്ണയം നടത്തി.