തൊഴിയൂര്‍ സി.എം.യു.പി സ്‌കൂളില്‍ പിടിഎ ജനറല്‍ ബോഡി യോഗം നടന്നു

92

തൊഴിയൂര്‍ സി.എം.യു.പി സ്‌കൂളില്‍ ഈ വര്‍ഷത്തെ പിടിഎ ജനറല്‍ ബോഡി യോഗം നടന്നു. സ്‌കൂള്‍ കോര്‍പ്പറേറ്റ് മാനേജര്‍ ഫാദര്‍ വര്‍ഗീസ് വാഴപ്പിള്ളി പൊതുയോഗം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ വി നിര്‍മ്മലന്‍ അധ്യക്ഷനായിരുന്നു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സ്റ്റെനി കെ സ്റ്റീഫന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സിജി എ.എല്‍ നന്ദിയും പറഞ്ഞു. പുതിയ വര്‍ഷത്തെ പിടിഎ ഭാരവാഹികളായി കെ വി നിര്‍മ്മലന്‍- പ്രസിഡന്റ് , രമേശ് ടി ആര്‍ -വൈസ് പ്രസിഡന്റ്, ആശാ ഷിബു- എം പി ടി എ പ്രസിഡന്റ്, സൗമ്യ രജീഷ്- വൈസ് പ്രസിഡന്റ് എന്നിവരെ തിരഞ്ഞെടുത്തു.