എരുമപ്പെട്ടി നിര്‍മ്മല ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ മെറിറ്റ് ഡേ ആഘോഷിച്ചു

84

എരുമപ്പെട്ടി നിര്‍മ്മല ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ മെറിറ്റ് ഡേ ആഘോഷിച്ചു. തൃശ്ശൂര്‍ ജില്ലാ സബ് കളക്ടര്‍ അതുല്‍ സാഗര്‍ ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ജോഷി ആളൂര്‍ അധ്യക്ഷനായി. 2023-24 അധ്യയന വര്‍ഷത്തില്‍ എസ്. എസ്. എല്‍. സി പരീക്ഷയില്‍ വിജയിച്ച 42 വിദ്യാര്‍ഥികളെ ഉപഹാരം നല്‍കി അനുമോദിച്ചു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ സ്‌കൂള്‍ നൂറ് ശതമാനം വിജയം നേടിയിരുന്നു. ഈ അധ്യയന വര്‍ഷത്തിലെ വിദ്യാര്‍ഥി പ്രതിനിധികളുടെ സ്ഥാനാരോഹണവും പ്രതിജ്ഞയും സ്‌കൂള്‍ മാഗസിന്‍് പ്രകാശനവും ചടങ്ങില്‍ നടന്നു. എരുമപ്പെട്ടി ഫൊറോന പള്ളി സഹ വികാരി ഫാദര്‍ പ്രകാശ് പുത്തൂര്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ആണ്‍സിലിന്‍ പൂവത്താനം, പി.ടി.എ പ്രസിഡന്റ് ബിജു ജോര്‍ജ്, എം.പി.ടി.എ പ്രസിഡന്റ് സൗമ്യ, സ്‌കൂള്‍ ട്രസ്റ്റ് സെക്രട്ടറി ബാബു ജോര്‍ജ്, ചര്‍ച്ച് ട്രസ്റ്റി കെ.പി ഫ്രിന്റോ, സ്റ്റാഫ് സെക്രട്ടറി സി.ജി സോഫിയ, കെ. സുധ തുടങ്ങിയവര്‍ സംസാരിച്ചു.