തളിര്‍ ബഡ്‌സ് റിഹാബിലിറ്റേഷന്‍ സെന്ററില്‍ പച്ചക്കറി കൃഷിയും, ചെണ്ടുമല്ലി കൃഷിയും തുടങ്ങി

46

വേലൂര്‍ പഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന തളിര്‍ ബഡ്‌സ് റിഹാബിലിറ്റേഷന്‍ സെന്ററില്‍ പച്ചക്കറി കൃഷിയും, ചെണ്ടുമല്ലി കൃഷിയും തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍.ഷോബി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കര്‍മല ജോണ്‍സണ്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.എഫ്.ജോയി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷേര്‍ലി ദിലീപ് കുമാര്‍, പഞ്ചായത്ത് സെക്രട്ടറി ടി.കെ.ജോസഫ് , കര്‍ഷകശ്രീ അവാര്‍ഡ് നേടിയ ദിലീപ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. വേലൂര്‍ ആര്‍.എസ്.ആര്‍.വി. ഹയര്‍സെക്കന്ററി സ്‌കൂളിലെ എന്‍എസ്എസ് വളണ്ടിയേഴ്‌സും, തൊഴിലുറപ്പ് അംഗങ്ങളും, തളിര്‍ ബി.ആര്‍.സി വിദ്യാര്‍ത്ഥികളും ജീവനക്കാരും ചേര്‍ന്നാണ് കൃഷിയിടം ഒരുക്കുന്നത്.