യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.ടി.അജയ് മോഹന്‍ എരുമപ്പെട്ടി പഞ്ചായത്തില്‍ പര്യാടനം നടത്തി

കുന്നംകുളം നിയമസഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.ടി.അജയ് മോഹന്‍
എരുമപ്പെട്ടി പഞ്ചായത്തില്‍ പര്യാടനം നടത്തി. മങ്ങാട് സെന്ററില്‍നിന്നാരംഭിച്ച വാഹന പര്യാടനം മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സ്വപ്ന രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് മണ്ഡലം ചെയര്‍മാന്‍ എം.എം.നിഷാദ് അധ്യക്ഷനായി. തെരഞ്ഞെടുപ്പ് കമ്മറ്റി കണ്‍വീനര്‍ എന്‍.കെ. കബീര്‍,ഡി.സി.സി സെക്രട്ടറി പി.എസ്.സുനീഷ്, യു.ഡി.എഫ് നിയോജക മണ്ഡലം കണ്‍വീനര്‍ അമ്പലപ്പാട്ട് മണികണ്ഠന്‍,മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി കെ.ആര്‍.രാധിക, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സുരേഷ് മമ്പറമ്പില്‍, മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സഫീന അസീസ്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അജു നെല്ലുവായ്, ഫ്രിജോ വടക്കൂട്ട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സ്ഥാനാര്‍ത്ഥിക്ക് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ സ്വീകരണം നല്‍കി.

ADVERTISEMENT