നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു.ഡി.എഫ്. ചാലിശ്ശേരി പഞ്ചായത്ത് കണ്‍വെന്‍ഷന്‍ നടന്നു. ചാലിശ്ശേരി പി.പി ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വെന്‍ഷന്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഹുസൈന്‍ പുളിയഞ്ഞാലിന്റെ അധ്യക്ഷതയില്‍ കെ.പി.സി.സി.നിര്‍വാഹക സമിതി അംഗം സി.വി.ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ജില്ലാ പ്രവര്‍ത്തകസമിതി അംഗം സുബൈര്‍ കൊഴിക്കര മുഖ്യപ്രഭാഷണം നടത്തി. ഓഡിറ്റോറിയം നിറഞ്ഞു കവിഞ്ഞ സദസ്സിലേക്ക് കടന്നുവന്ന സ്ഥാനാര്‍ത്ഥി വി.ടി.ബല്‍റാമിനെ യു.ഡി.എഫ്.പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി ഹര്‍ഷാരവത്തോടെ വേദിയിലേക്ക് ആനയിച്ചു. യു.ഡി.എഫ്. കണ്‍വീനര്‍ റസാഖ് പുളിയഞ്ഞാലില്‍, യു.ഡി.എഫ്.തൃത്താല നിയോജകമണ്ഡലം ചെയര്‍മാന്‍ ടി.കെ.സുനില്‍കുമാര്‍, കണ്‍വീനര്‍ എസ്.എം.കെ.തങ്ങള്‍, ഡി.സി.സി.ജനറല്‍ സെക്രട്ടറി കെ.ബാബുനാസര്‍, എ.ഐ.സി.സി.നിരീക്ഷകന്‍ ഗണേഷ് കുമാര്‍ യാദവ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ.കെ.ഫാറൂഖ്, ഡോ:അരുണ്‍ കരിപ്പാല്‍, പഞ്ചായത്ത് പ്രസിഡന്റ് റംല വീരാന്‍കുട്ടി, പി.എം അബ്ദുറഹ്‌മാന്‍, പി.സി.ഗംഗാധരന്‍, കെ.എം.ചന്ദ്രശേഖരന്‍, പി.ഐ.യൂസഫ്,സിദ്ധി അവുങ്ങാട്ടില്‍, സലീം ചാലിശ്ശേരി, കെ.വി.കെ.മൊയ്തു എന്നിവര്‍ സംസാരിച്ചു.



