യു.ഡി.എഫ്.ചാലിശ്ശേരി പഞ്ചായത്ത് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

തൃത്താല മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥി വിടി ബല്‍റാമിന് വിജയിപ്പിക്കാന്‍ യു.ഡി.എഫ്. ചാലിശ്ശേരി പഞ്ചായത്ത് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. ചാലിശ്ശേരി പി.പി ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വെന്‍ഷന്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഹുസൈന്‍ പുളിയഞ്ഞാലിന്റെ അധ്യക്ഷതയില്‍ കെ.പി.സി.സി.നിര്‍വാഹക സമിതി അംഗം സി.വി.ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ജില്ലാ പ്രവര്‍ത്തകസമിതി അംഗം സുബൈര്‍ കൊഴിക്കര മുഖ്യപ്രഭാഷണം നടത്തി.യു.ഡി.എഫ്.കണ്‍വീനര്‍ റസാഖ് പുളിയഞ്ഞാലില്‍,യു.ഡി.എഫ്.തൃത്താല നിയോജകമണ്ഡലം ചെയര്‍മാന്‍ ടി.കെ.സുനില്‍കുമാര്‍,കണ്‍വീനര്‍ എസ്.എം.കെ.തങ്ങള്‍,ഡി.സി.സി.ജനറല്‍ സെക്രട്ടറി കെ.ബാബുനാസര്‍,എ.ഐ.സി.സി.നിരീക്ഷകന്‍ ഗണേഷ് കുമാര്‍ യാദവ്,യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ.കെ.ഫാറൂഖ് തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT