യു.ഡി.എഫ് ചൂണ്ടല്‍ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ ചേര്‍ന്നു

മണലൂര്‍ നിയോജക മണ്ഡലം ഐക്യജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥി ടി.എന്‍. പ്രതാപന്റെ വിജയത്തിനായി യു.ഡി.എഫ് ചൂണ്ടല്‍ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ ചേര്‍ന്നു. കേച്ചേരി സിറ്റി പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വെന്‍ഷന്‍ സി.എം.പി. സംസ്ഥാന സെക്രട്ടറി പി.ആര്‍.എന്‍. നമ്പീശന്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് ആര്‍.എം. ബഷീര്‍ അധ്യക്ഷനായി. സ്ഥാനാര്‍ത്ഥി ടി.എന്‍. പ്രതാപന്‍, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ഒ.അബ്ദുള്‍റഹ്‌മാന്‍ കുട്ടി, കെ.പി.സി.സി. സെക്രട്ടറി സി.സി.ശ്രീകുമാര്‍,
ഡി.സി.സി. സെകട്ടറി വി.വേണുഗോപാല്‍, കോണ്‍ഗ്രസ് പാവറട്ടി ബ്ലോക്ക് പ്രസിഡണ്ട് സി.ജെ.സ്റ്റാന്‍ലി, കേരള കോണ്‍ഗ്രസ്സ് സംസ്ഥാന സമിതി അംഗം സി.ടി.പോള്‍ ,മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റി അംഗം പി.എ. സാദിക്ക് , ഡി.സി.സി സെക്രട്ടറിമാര കെ.ബി. ജയറാം, കെ.ജയശങ്കര്‍, സി.എം. നൗഷാദ്, സി.എം.പി ജില്ലാ കമ്മിറ്റി അംഗം കെ.എസ്. ബെന്നി, മുസ്ലീം ലീഗ് ചൂണ്ടല്‍ പഞ്ചായത്ത് പ്രസിഡണ്ട് യൂസഫ് മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് അംഗം ലീല രാമകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ആന്റോ പോള്‍, കേച്ചേരി സഹകരണ ബാങ്ക് പ്രസിഡണ്ട് ധനേഷ് ചുള്ളിക്കാട്ടില്‍, ചിറനെല്ലൂര്‍ സഹകരണ ബാങ്ക് പ്രസിഡണ്ട് ടി.ഒ. സെബി എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT