പെരുമ്പിലാവ് അന്‍സാര്‍ വിമണ്‍സ് കോളേജില്‍ അണ്ടര്‍ഗ്രാജുവേറ്റ് ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു. കേരള ഹൈക്കോടതി ഹോണറബിള്‍ ജസ്റ്റിസ് ഡോ. കൗസര്‍ എടപ്പഗത്ത് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ ഫരിത ജെ അധ്യക്ഷത വഹിച്ചു. തൃശ്ശൂര്‍ അസിസ്റ്റന്റ് കളക്ടര്‍ സ്വാതി മോഹന്‍ രാത്തോട് ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തു. വിവിധ വകുപ്പുകളിലെ ബിരുദധാരികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും അവാര്‍ഡുകളും സമ്മാനിച്ചു. അന്‍സാര്‍ ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ കെ വി മുഹമ്മദ്, ട്രസ്റ്റ് സെക്രട്ടറി ഇ.എ. കുഞ്ഞഹമ്മദ്, അന്‍സാര്‍ ഹയര്‍ എജ്യുക്കേഷന്‍ ഡയറക്ടര്‍ ഷാജു മുഹമ്മ ദുണ്ണി, അന്‍സാര്‍ സ്‌ക്കൂള്‍ ഡയറക്ടര്‍ ഡോ. നജീബ് മുഹമ്മത് തുടങ്ങിയവര്‍ സംസാരിച്ചു.