26.7 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Guruvayur കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഗുരുവായൂരില്‍ വോട്ട് രേഖപ്പെടുത്തി

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഗുരുവായൂരില്‍ വോട്ട് രേഖപ്പെടുത്തി

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ 137 നമ്പര്‍ പോളിംഗ് ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. രാവിലെ ആറരയോടെയാണ് അദ്ദേഹം പോളിംഗ് ബൂത്തില്‍ എത്തിയത്. വരിനിന്ന് മൂന്നാമത്തെ വോട്ടാണ് അദ്ദേഹം രേഖപ്പെടുത്തിയത്. എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ: ബി. ഗോപാലകൃഷ്ണന്‍, ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ: സി. നിവേദിത എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യമായി വോട്ട് രേഖപ്പെടുത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയുടെ കേരളത്തിലെ വിജയത്തെക്കുറിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് സര്‍പ്രൈസാണന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ശോഭാ സുരേന്ദ്രന്‍ വോട്ടിന് പണം വാങ്ങി എന്ന ആരോപണത്തെക്കുറിച്ച ചോദ്യത്തിന് പ്രതികരിക്കുന്നില്ല എന്ന് പറഞ്ഞെങ്കിലും ശോഭയെ പോലെയുള്ളവരുടെ മുന്നേറ്റം തടയാന്‍ ചിലര്‍ മുന്‍കൂട്ടി നിശ്ചയിച്ചിരിക്കുകയാണ്. അത്തരം ചെപ്പടിവിദ്യ എന്നും ഇവിടെ വില പോവില്ലെന്നും അദ്ദേഹം പറഞ്ഞു.

ADVERTISEMENT
error: Content is protected !!