ഓള്‍ കേരള ടൈലേഴ്‌സ് അസോസിയേഷന്‍ അഞ്ഞൂര്‍ യൂണിറ്റ് സമ്മേളനം കമ്പനിപ്പടിയില്‍ ചേര്‍ന്നു. ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ എടവിലങ്ങ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് വൈസ് പ്രസിഡന്റ് എല്‍സി ജെയിംസ് അധ്യക്ഷയായി. ഏരിയാ സെക്രട്ടറി വിജയകൃഷ്ണന്‍ കപ്പ്യാരത്ത് സംഘടന റിപ്പോര്‍ട്ടും, സെക്രട്ടറി ജയന്‍ സി.എ യൂണിറ്റ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ട്രഷറര്‍ ജിഷ ബിനോദ് വരവ് ചെലവ് കണക്കും ബിന്ദു ഉദയന്‍, സുജ എന്നിവര്‍ പ്രമേയവും അവതരിപ്പിച്ചു. അക്കാദമിക തലത്തില്‍ മികവു തെളിയിച്ച വിദ്യാര്‍ഥികളെയും സംഘടനയിലെ മുതിര്‍ന്ന അംഗങ്ങളെയും ഏരിയാ പ്രസിഡന്റ് ബിന്ദു സുരേഷ് ഉപഹാരം നല്‍കി ആദരിച്ചു. ശ്രീജ ചന്ദ്രന്‍ സ്വാഗതവും ധന്യ പി.ജെ നന്ദിയും പറഞ്ഞു. സമ്മേളനത്തിന് മുന്നോടിയായി പ്രകടവും നടത്തി.