ടൈലേഴ്‌സ് അസോസിയേഷന്‍ മുണ്ടത്തിക്കോട് യൂണിറ്റ് സമ്മേളനം ചേര്‍ന്നു

ഓള്‍ കേരള ടൈലേഴ്‌സ് അസോസിയേഷന്‍ മുണ്ടത്തിക്കോട് യൂണിറ്റ് സമ്മേളനം വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയില്‍
സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ ട്രഷററുമായ പി എന്‍. പുഷ്പ കുമാരി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി രാജശ്രീ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ബീന വരവു ചിലവും ഏരിയ സെക്രട്ടറി ശാന്ത കുമാരി സംഘടന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ജോ. സെക്രട്ടറി അന്നമ്മ, ട്രഷറര്‍ പീയുസ്, അജിത.പി.പി എന്നിവര്‍ സംസാരിച്ചു. മുന്‍കാല പ്രവര്‍ത്തകരായ ഉണ്ണികൃഷ്ണന്‍, എല്‍സി വിന്‍സെന്റ്, ഫിലോമിന തോമസ് എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു. കൂടുതല്‍ മെമ്പര്‍ഷിപ്പ് ചേര്‍ത്ത പുഷ്പാര്‍ജിനി, ബീന, ചിഞ്ചു എന്നിവരെ മൊമെന്റോ നല്‍കി അനുമോദിച്ചു. ഏരിയ സെക്രട്ടറി ശാന്ത കുമാരി, എം.എസ്.സി കെമിസ്ട്രിയില്‍ സെക്കന്റ് റാങ്ക് ജേതാവായ അനുവിനെയും ആദരിച്ചു.

 

ADVERTISEMENT