അജ്ഞാതനെ കടലില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ചാവക്കാട് ബ്ലാങ്ങാട് ബീച്ചില്‍ അജ്ഞാതനെ കടലില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച രാത്രി 8 മണിയോടെയാണ് ബ്ലാങ്ങാട്
ബീച്ചില്‍ മൃതദേഹം കരക്കടിഞ്ഞത്. മൃതദേഹം ചാവക്കാട് ഹയാത്ത് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മരിച്ചയാളെ പറ്റി എന്തെങ്കിലും വിവരമറിയുന്നവര്‍ മുനക്കകടവ് കോസ്റ്റല്‍ പോലിസ് സ്റ്റേഷനില്‍ അറിയിക്കണമെന്ന് എസ്എച്ഒ അറിയിച്ചു.

ADVERTISEMENT