അന്തരിച്ച വാദ്യകലാകാരന്‍ പേരടിപ്പുറത്ത് ഉണ്ണികൃഷ്ണന് യാത്രാമൊഴി

അന്തരിച്ച വാദ്യകലാകാരന്‍ പെരിങ്ങോട് – മതുപ്പുള്ളി സ്വദേശി പേരടിപ്പുറത്ത് ഉണ്ണികൃഷ്ണന് (59) യാത്രാമൊഴി. ചെണ്ടയിലും, മദ്ദളം, താളം എന്നിവയില്‍ മികവു പുലര്‍ത്തിയിരുന്ന ഉണ്ണികൃഷ്ണന്‍ പഞ്ചവാദ്യത്തില്‍ മദ്ദള രംഗത്താണ് തിളങ്ങിയത്. വൈദ്യുതി വകുപ്പില്‍ നിന്ന് റിട്ടയര്‍ ചെയ്ത ശേഷം വാദ്യകലാരംഗത്ത് സജീവമായിരുന്നു. ചെണ്ടയിലും , താളത്തിലും, മദ്ദളത്തിലും ഒരേ ‘സമയം കഴിവ് പ്രകടിപ്പിച്ച അപൂര്‍വ്വം കലാകാരന്മാരില്‍ പ്രമുഖനായ ഉണ്ണികൃഷ്ണന്‍ വിവിധ പഞ്ചവാദ്യസംഘത്തോടൊപ്പം ഉത്സവ വേദികളില്‍ തിളങ്ങി. തൃശ്ശൂര്‍ ചേലക്കര മാധവന്‍കുട്ടിയുടെ പഞ്ചവാദ്യ സംഘത്തോടൊപ്പം മഹാരാഷ്ട്രയില്‍ വിവിധ സ്ഥലങ്ങളില്‍ പഞ്ചവാദ്യം അവതരിപ്പിച്ച് മടങ്ങുന്നതിനിടെ ട്രെയിനില്‍ കുഴഞ്ഞു വീഴുകയായിരുന്നു. മലയാളി സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റയില്‍വേ പോലീസും ആരോഗ്യ വകുപ്പിന്റേയും സഹായത്തോടെ തുടര്‍ നടപടികള്‍ക്ക് ശേഷം മൃതദേഹം ആമ്പുലന്‍സില്‍ നാട്ടിലെത്തിച്ചു. സംസ്‌ക്കാരം പള്ളം ശാന്തീതീരത്ത് നടന്നു. വാദ്യകലാകാരന്മാരും സാംസ്‌കാരിക പ്രവര്‍ത്തകരും വീട്ടിലെത്തി ആദരഞ്‌ലിയര്‍പ്പിച്ചു. തിരുമിറ്റക്കോട് പഞ്ചായത്ത് ആശാ വര്‍ക്കര്‍ കുമാരിയാണ് ഭാര്യ. ദേവീകൃഷ്ണ , മീരാകൃഷ്ണ എന്നിവര്‍ മക്കളാണ്.

ADVERTISEMENT