കുന്നംകുളം യുണൈറ്റഡ് പെന്തക്കോസ്ത് ഫെല്ലോഷിപ്പ് കണ്‍വെന്‍ഷന്‍ നാളെ മുതല്‍; ഒരുക്കങ്ങളായി

കുന്നംകുളം യുണൈറ്റഡ് പെന്തക്കോസ്ത് ഫെല്ലോഷിപ്പ് യു.പി.എഫിന്റെ നേതൃത്വത്തില്‍ 43-ാമത് വാര്‍ഷിക കണ്‍വെന്‍ഷന് വെള്ളിയാഴ്ച തുടക്കമാകും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കുന്നംകുളം വടക്കാഞ്ചേരി റോഡില്‍ നടക്കുന്ന റിവൈവല്‍ – 2025 യു.പി.എഫ്. ജനറല്‍ പ്രസിഡന്റ് പാസ്റ്റര്‍ ലിബിനി ചുമ്മാര്‍ ഉദ്ഘാടനം ചെയ്യും.

ഞായറാഴ്ച വരെ നടക്കുന്ന കണ്‍വെന്‍ഷനില്‍ പാസ്റ്റര്‍മാരായ കെ.ജെ.തോമസ് കുമളി, ഫെയ്ത്ത് ബ്ലെസന്‍, അനീഷ് ഏലപ്പാറ എന്നിവര്‍ പ്രസംഗിക്കും.ശനിയാഴ്ച രാവിലെ നടക്കുന്ന സഹോദരി സമ്മേളനത്തില്‍ സിസ്റ്റര്‍ ലില്ലികുട്ടി സാമുവേല്‍ സന്ദേശം നല്‍കും. ഞായറാഴ്ച രാവിലെ 9.30ന് നടക്കുന്ന സംയുക്ത സഭായോഗത്തില്‍ പാസ്റ്റര്‍ കെ.കെ.മാത്യു മുഖ്യസന്ദേശം നല്‍കും.

വൈകീട്ട് നടക്കുന്ന സമാപന സമ്മേളനത്തില്‍ 14-ാമത് മെഗാ ബൈബിള്‍ ക്വിസ്സ് വിജയികള്‍ക്കുള്ള സമ്മാനവിതരണം ഉണ്ടാകും. യു.പി.എഫ് ക്വയര്‍, ഗാനങ്ങള്‍ ആലപിക്കും. പാസ്റ്റര്‍മാരായ സന്തോഷ് മാത്യു, വിജോഷ് കുണ്ടുകുളം, കെ.കെ.കുര്യാക്കോസ്, അജീഷ് മാത്യു, സിസ്റ്റര്‍ നിസ്സി ലിബിനി എന്നിവര്‍ വിവിധ യോഗങ്ങള്‍ക്ക് അധ്യക്ഷത വഹിക്കും.

1982 മുതല്‍ കുന്നംകുളത്തും, പരിസര പ്രദേശങ്ങളിലും ഉള്ള പെന്തക്കോസ്ത് സഭകളുടെ ഐക്യവേദിയായ യു.പി.എഫ്. മദ്യം, മയക്കുമരുന്ന്, ആത്മഹത്യ തുടങ്ങിയ സാമൂഹിക വിപത്തുകള്‍ക്കെതിരെ വിവിധ നിലയിലുള്ള ബോധവത്കരണം, ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തി വരുന്നതായി കൂട്ടായ്മ ജനറല്‍ പ്രസിഡന്റ് ലിബിനി ചുമ്മാര്‍, സെക്രട്ടറി ഷിജു പനയ്ക്കല്‍, ട്രഷറര്‍ പി.ആര്‍.ഡെന്നി, ഭാരവാഹികളായ സന്തോഷ് മാത്യു, കെ.കെ.കുര്യാക്കോസ്, ജോബിഷ് ചൊവ്വല്ലൂര്‍ എന്നിവര്‍ അറിയിച്ചു.

ADVERTISEMENT