വടക്കാഞ്ചേരി ഉപജില്ലാ സ്‌കൂള്‍ കലോത്സവം; പന്തലിന് കാല്‍നാട്ടി

വടക്കാഞ്ചേരി ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി പന്തല്‍ കാല്‍ നാട്ടല്‍ കര്‍മ്മം സംഘടക സമിതി ചെയര്‍പേഴ്‌സണും വരവൂര്‍ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി. സുനിത നിര്‍വഹിച്ചു. വൈസ് പ്രസിഡണ്ടന്റ് കെ.കെ.ബാബു അധ്യക്ഷനായി. ജനറല്‍ കണ്‍വീനര്‍ കെ.ബി.പ്രീത, ദീപു പ്രസാദ്, വിമല പ്രഹ്‌ളാദന്‍, യശോദ മണി, സേതുമാധവന്‍, സേതു കുട്ടി, ടി.എച്ച് അന്‍സാര്‍, അബ്ദുല്‍ ഗഫൂര്‍, പി.എച്ച്.മുസ്തഫ, ഒ.എം ശറഫുദ്ദീന്‍, വി.ജി.സുനില്‍ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT