വൈലത്തൂര്‍ സെന്റ് ഫ്രാന്‍സിസ് യു പി സ്കൂള്‍ നൂറ്റൊന്നാം വാര്‍ഷികം പഞ്ചായത്ത് പ്രസിഡന്റ് ജില്‍സി ബാബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എന്‍ എം കെ നബീല്‍ അധ്യക്ഷത വഹിച്ചു. ഷാര്‍ജി ഇഗ്നേഷ്യസ് റിപോര്‍ട്ട് അവതരിപ്പിച്ചു. സ്കൂള്‍ ശതാബ്ദി സ്മരണിക ‘മിഴി’ കവിയും മാധ്യമപ്രവര്‍ത്തകനുമായ പൂര്‍വ്വ വിദ്യാര്‍ത്ഥി സുബീഷ് തെക്കൂട്ട് പ്രകാശനം ചെയ്തു. ‘നൂറ്റാണ്ടിന്റെ ‘ ഓര്‍മ്മപ്പൂക്കള്‍’ ഡോക്യുമെന്ററി പ്രദര്‍ശനം സംവിധായകന് സുജിത്ഹുസൈന് ഉദ്ഘാടനം ചെയ്തു.
സ്മരണിക പത്രാധിപര്‍ ഐ.ബി.അബ്ദുറഹ്മാന്, നൂണ്മീല് ഓഫിസര്‍ ജിന്‍സ് ലാസറസ്, പി ടി എ പ്രസിഡന്റ് ഷബീബ്, മാതൃസമിതി പ്രസിഡന്റ് ഫഹിമ, സ്കൂള്‍ ലീഡര്‍ അഫിത, മുന്‍ പ്രധാനാധ്യാപകന് ടി എ ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു. കല, കായിക , വിജ്ഞാന മത്സര വിജയികള്‍ക്ക് ട്രോഫികള്‍ നല്കി.സ്റ്റാഫ് പ്രതിനിധി ഫ്രാന്‍സിസ് ആന്റണി സ്വാഗതവും പ്രധാനാധ്യാപിക ബിജി പോള്‍ നന്ദിയും പറഞ്ഞു.



