ബ്രഹ്മക്കുളം വൈലി ഭഗവതി ക്ഷേത്രത്തില്‍ വൈലി മഹോത്സവം നടന്നു. രാവിലെ 5 മണിക്ക് ഗണപതി ഹോമം, 7 മണിയ്ക്ക് പ്രഭാത പൂജ, എന്നിവ നടന്നു. മുല്ലപ്പിള്ളി സത്യനാരായണന് തിരുമേനി പൂജാ കര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഉച്ചതിരിഞ്ഞ് 3.30 ന് വൈലി ഭഗവതിയുടെ തിടമ്പേറ്റി ഗജവീരനെ അണിനിരത്തി കരുവന്തല സുരേഷിന്റെ പ്രമാണിത്വത്തിലുള്ള മേളത്തിന്റെ അകമ്പടിയോടെ എഴുന്നെള്ളിപ്പ് ആരംഭിച്ചു.
വൈകീട്ട് 6.30 ന് ദീപാരാധനയ്ക്ക് ശേഷം 7 മണിയോടെ പ്രാദേശികപൂരങ്ങള് ക്ഷേത്ര സന്നിധിയിലേക്ക് എത്തി ചേര്‍ന്നു. രാത്രി 10 മണിയ്ക്ക് തായമ്പകയെ തുടര്‍ന്ന് താലം വരവുണ്ടായി. പുലര്‍ച്ചെ മണിയ്ക്ക് പൂരം എഴുന്നെള്ളിപ്പും ശേഷം ഗുരുതി തര്പ്പന്നവും നടന്നതോടെ ഉത്വത്തിന് സമാപനമായി. മഹോത്സവത്തോടനുബന്ധിച്ച് തംബോലം, പൂത്താലം വരവ്, തിറ, കാളകളി,മരം കൊട്ടും പാട്ടും തിറ. ഉടങ്ങിയ കലാരൂപങ്ങളും ക്ഷേത്രസന്നിധിയിലെത്തി ആഘോഷത്തിന്റെ ഭാഗമായി.



