അക്കികാവ് – കടങ്ങോട് റോഡില്‍ ആല്‍ത്തറ പുത്തന്‍കുളത്തിന് സമീപം നിയന്ത്രണം വിട്ട വാന്‍ വൈദ്യുതി തൂണിലേക്ക് ഇടിച്ചു കയറി അപകടം. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം നടന്നത്. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്നും വരികയായിരുന്ന കരിക്കാട് സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തെ തുറന്ന് പ്രദേശത്ത് വൈദ്യുതി ബന്ധം പൂര്‍ണമായും തകരാറിലായി. ഇലക്ട്രിസിറ്റി ഉദ്യോഗസ്ഥര്‍ എത്തി തകര്‍ന്ന വൈദ്യുതി കാല്‍ മാറ്റി സ്ഥാപിച്ച് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു. അപകടത്തില്‍ വാനിന്റെ മുന്‍ഭാഗം ഭാഗികമായി തകര്‍ന്നു
Home Bureaus Perumpilavu നിയന്ത്രണം വിട്ട വാന്‍ വൈദ്യുതി തൂണിലിടിച്ചു; യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു