ഒരുമനയൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സംരംഭം വനിതാ ടീഷോപ്പ് തുറന്നു. ഉദ്ഘാടനം ഗുരുവായൂര്‍ എം.എല്‍.എ എന്‍ കെ അക്ബര്‍ നിര്‍വ്വഹിച്ചു. പഞ്ചായത്തിന്റെ വികസന ഫണ്ടില്‍ നിന്ന് വനിത ഘടക പദ്ധതിക്ക് 200000 രൂപയാണ് അനുവദിച്ചിട്ടുള്ളത്. പഞ്ചായത്ത് പ്രസിഡന്റ് വിജിത സന്തോഷ് അധ്യക്ഷത വഹിച്ചു.സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സുലൈഖ ഖാദര്‍, വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കയ്യുമ്മു ടീച്ചര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ വി രവീന്ദ്രന്‍ ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫിലോമിന ടീച്ചര്‍, ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍മാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.