പെങ്ങാമുക്ക് ഹൈസ്‌കൂളില്‍ ലഹരിവിരുദ്ധദിനാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു

പെങ്ങാമുക്ക് ഹൈസ്‌കൂളില്‍ ലഹരിവിരുദ്ധദിനാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. പ്രത്യേക അസംബ്ലിയില്‍ പ്രധാന അദ്ധ്യാപകന്‍ ഷനോജ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് ലഹരിമുക്ത സന്ദേശം നല്‍കികൊണ്ട് കുട്ടികള്‍ സ്‌കിറ്റ്, സംഘഗാനം, പ്രസംഗം, ഫ്‌ലാഷ്‌മോബ് എന്നിവ അവതരിപ്പിച്ചു. പ്ലക്കാര്‍ഡ്, പോസ്റ്റര്‍ നിര്‍മാണം തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിച്ചു.

ADVERTISEMENT