കൊരട്ടിക്കര വട്ടമാവ് വിളക്കു കമ്മിറ്റി ദേശവിളക്കും അന്നദാനവും നടത്തി

കൊരട്ടിക്കര വട്ടമാവ് വിളക്കു കമ്മിറ്റി ദേശവിളക്കും അന്നദാനവും നടത്തി. വട്ടമാവ് പുല്ലാനിക്കാട് ഗ്രൗണ്ടില്‍ തയ്യാറാക്കിയ വിളക്ക് പന്തലിലേക്കുള്ള എഴുന്നള്ളിപ്പിനു ശേഷം വൈകീട്ട് കൊരട്ടിക്കര വിഷ്ണു ഭഗവതി ക്ഷേത്രത്തില്‍ നിന്നും പാലക്കൊമ്പ് എഴുന്നള്ളിപ്പ് ആരംഭിച്ചു. നൂറുകണക്കിനു താലമേന്തിയ മാളികപ്പുറങ്ങളും ഉടുക്കുപാട്ടോടുകൂടി നടന്ന പാലക്കൊമ്പെഴുന്നള്ളിപ്പ് വിളക്ക് പന്തലില്‍ സമാപിച്ചു. തുടര്‍ന്ന് പന്തല്‍പ്പാട്ട്, തിരിയുഴിച്ചല്‍, പാല്‍ക്കുടം എഴുന്നള്ളിപ്പ്, വെട്ട് – തട, കനലാട്ടം , ഗുരുതിതര്‍പ്പണം എന്നിവയോടെ വിളക്കിനു സമാപനമായി. ചിറമനേങ്ങാട് വാസുണ്ണിസ്വാമിയും സംഘവുമായിരുന്നു വിളക്ക് യോഗക്കാര്‍. ഗുരുവായൂര്‍ അയ്യപ്പനാമ ഭജന സംഘത്തിന്റെ ഭജനയും അന്നദാനവും ഉണ്ടായിരുന്നു. ആഘോഷങ്ങള്‍ക്ക് വട്ടമാവ് വിളക്കാഘോഷ കമ്മിറ്റി നേതൃത്വം നല്‍കി.

ADVERTISEMENT
Malaya Image 1

Post 3 Image