അഞ്ഞൂര്‍ കത്തോലിക്ക പള്ളിയുടെ കീഴില്‍ വരുന്ന വാഴപ്പിള്ളി തറവാട് സംഗമം ചേര്‍ന്നു. പാലയൂര്‍ ഫോറോനയില്‍പ്പെട്ട വാഴപ്പിള്ളി കൂടുംബാഗങ്ങളുടെ ഫോറോന തല മഹാസംഗമം ആര്‍ത്താറ്റ് ഹോളിക്രോസ് കത്തോലിക്ക ദേവാലയ അങ്കണത്തില്‍ ഡിസംബര്‍ ആദ്യവാരത്തില്‍ ചേരുന്നതിന്റെ മുന്നോടിയായിട്ടാണ് ഫോറോനയിലെ മുഴുവന്‍ ഇടവകയിലും കമമറ്റികള്‍ നിലവില്‍ രൂപികരിച്ചിട്ടുളളത്. അഞ്ഞൂര്‍ കത്തോലിക്ക പള്ളിയില്‍ ഇടവക സംഗമം വാഴപ്പിള്ളി ദേവസി ജെയ്ക്കബ്ബിന്റെവീട്ടില്‍ നടന്ന യോഗം തൃശ്യൂര്‍ ജൂബിലി മിഷ്യന്‍ ആശുപത്രി സ്പിരിച്ചല്‍ ഡയറക്ടര്‍ ഫാദര്‍ – ഫ്രാന്‍സീസ് വാഴപ്പിള്ളി ഉദ്ഘാടനം ചെയ്തു.വാഴപ്പിള്ളി തറവാട് ഫോറോന തല പ്രസിഡന്റ വിഡി ജോഷി മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. തൃശൂര്‍ അതിരൂപതയുടെകത്തോലിക്ക പത്രത്തിന്റെ ഡയറക്ടര്‍ ഫാ.ബീല്‍ജൂ വാഴപ്പിള്ളി മുഖ്യ പ്രഭാഷണം നടത്തി. ഫോറോന സെക്രട്ടറി തോബിയാസ് മാസ്റ്റര്‍ റിപോര്‍ട്ട് ആവതരിപ്പിച്ചു.പുതിയ ഭാരവാഹികളേയും തിരഞ്ഞെടുത്തത്.