‘വഴിയമ്പലം തേടി ‘ ഡോക്യുമെന്ററി ടീസര്‍പ്രകാശനം ചെയ്തു

വിളക്കാട്ടുപാടം ദേവസൂര്യ കലാവേദിയും പാവറട്ടി ജനകീയ ചലച്ചിത്ര വേദിയും സംയുക്തമായി ഒരുക്കുന്ന വഴിയമ്പലം തേടി എന്ന ഡോക്യുമെന്ററിയുടെ  ടീസര്‍പ്രകാശനം ചെയ്തു. നാട്ടിലെ വഴിയമ്പലങ്ങളുടേയും അത്താണികളുടെയും ചരിത്രവും വര്‍ത്തമാനവും പ്രതിപാദിക്കുന്ന വഴിയമ്പലം തേടി. എന്ന ഡോക്യുമെന്ററിയുടെ ടീസര്‍ സായ് സഞ്ജീവനി ചാരിറ്റബിള്‍ ട്രസ്റ്റ് ഡയറക്ടര്‍ സ്വാമി ഹരിനാരായണന്‍ പ്രകാശനം ചെയ്തു. ഡോക്യുമെന്ററിയുടെ നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത് ഗുരുവായൂര്‍ സായ് സഞ്ജീവിനി ചാരിറ്റബിള്‍  ട്രസ്റ്റാണ്.വഴിയാത്രക്കാര്‍ക്ക് വിശ്രമിക്കാനും ദാഹമകറ്റുന്നതിനും തലച്ചുമട് ഇറക്കി വെയ്ക്കുന്നതിനുമുള്ള ഇടത്താവളങ്ങളായിരുന്നു വഴിയമ്പലങ്ങള്‍.

കഴിഞ്ഞ വര്‍ഷം പാവറട്ടി ചുക്കുബസാറിലെ വഴിയമ്പലം ദേവസൂര്യ കലാവേദിയും പരിസ്ഥിതി സംഘടനയായ എപാര്‍ട്ടും ചേര്‍ന്ന് നവീകരിച്ചിരുന്നു. വഴിയമ്പലം തേടി ഡോക്യുമെന്ററിയുടെ രചനയും സംവിധാനവും റാഫി നീലങ്കാവിലുംക്യാമറ ജസ്റ്റിന്‍ ജോസ്, നിയോ ജോസഫ്,നോയല്‍ ജോസഫ് എന്നിവരുംഎഡിറ്റിംഗ്ഷിജോ ചൊവ്വല്ലൂരുംഏകോപനംറെജി വിളക്കാട്ടുപാടവുമാണ് നിര്‍വഹിക്കുന്നുത്.

ADVERTISEMENT