25.2 C
Kunnamkulam
Monday, July 13, 2026
Home CCTV Desk മുനമ്പത്തെ മനുഷ്യരെ ഇറക്കിവിടില്ല, ഭൂമിയിൽ പൂർണാവകാശം വാങ്ങിച്ചുകൊടുക്കും: വി.ഡി. സതീശൻ

മുനമ്പത്തെ മനുഷ്യരെ ഇറക്കിവിടില്ല, ഭൂമിയിൽ പൂർണാവകാശം വാങ്ങിച്ചുകൊടുക്കും: വി.ഡി. സതീശൻ

മുനമ്പത്തെ പാവപ്പെട്ട മനുഷ്യരെ ഇറക്കിവിടുന്ന ഒരു സാഹചര്യവും ഉണ്ടാകില്ലെന്ന് ഉറപ്പുനൽകുന്നതായി മുഖ്യമന്ത്രി വി.ഡി. സതീശൻ. ഭൂമിയിൽ പൂർണാവകാശം വാങ്ങിച്ചുകൊടുക്കുമെന്നും എത്രയും പെട്ടെന്ന് അവർക്ക് നികുതി അടയ്ക്കുന്നതിനുള്ള സംവിധാനമൊരുക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞു.

മുനമ്പം ഉൾപ്പെടെയുള്ള വഖഫ് ഭൂമി പ്രശ്നങ്ങളിൽ എൽഡിഎഫ് സർക്കാരിനെയും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മുൻ സർക്കാർ എട്ടിൻ്റെ പണിയാണ് തന്നിട്ട് പോയത്. പത്ത് മിനിറ്റ് കൊണ്ട് തീർക്കാമായിരുന്ന പ്രശ്നം സങ്കീർണമാക്കാനാണ് അവർ ശ്രമിച്ചത്. രാഷ്ട്രീയമായി നിയമിക്കപ്പെട്ട വഖഫ് ബോർഡ് അവസാന നിമിഷങ്ങളിൽ എടുത്ത തെറ്റായ തീരുമാനങ്ങൾ നിയമപരമായി റദ്ദാക്കാനുള്ള നടപടികൾ സർക്കാർ പരിശോധിച്ചു വരികയാണെന്ന് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ADVERTISEMENT
error: Content is protected !!