വടക്കേകാട് ഗ്രാമപഞ്ചായത്ത് ഹരിത കര്‍മസേനക്ക് മാലിന്യം ശേഖരിക്കുന്നതിന് തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് മുചക്ര വാഹനം കൈമാറി.

വടക്കേകാട് ഗ്രാമപഞ്ചായത്ത് ഹരിത കര്‍മസേനക്ക് മാലിന്യം ശേഖരിക്കുന്നതിന് തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് മുചക്ര വാഹനം കൈമാറി. വടക്കേക്കാട് ഗ്രാമപഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡണ്ട് ജില്‍സി ബാബു അധ്യക്ഷത വഹിച്ചു. തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ റഹീം വീട്ടില്‍ പറമ്പില്‍ പഞ്ചായത്ത് സെക്രട്ടറി അനിതാ രാമന് വാഹനത്തിന്റെ താക്കോല്‍ നല്‍കി. തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറി ഹരിത കര്‍മ്മസേന കണ്‍സോര്‍ഷ്യം പ്രസിഡന്റ് ഷീബക്ക് വാഹനത്തിന്റെ താക്കോല്‍ ഏല്പിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീധരന്മാര്‍ മാക്കാലിക്കല്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ വി റഷീദ്, ക്ഷേമ കാര്യാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രുഗ്മിയ സുധീര്‍, വാര്‍ഡ് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

ADVERTISEMENT