നാല് ദിവസങ്ങളായി നടത്തിവന്നിരുന്ന കടിക്കാട് ശ്രീ കരിമ്പനക്കല്‍ ഭഗവതി ക്ഷേത്രത്തിലെ വേല മഹോത്സവം സമാപിച്ചു. ചൊവ്വാഴ്ച വേല മഹോത്സവത്തിന്റെ ഭാഗമായി വിശേഷാല്‍ പൂജകള്‍ക്ക് ശേഷം മേല്‍ശാന്തി കണ്ണന്‍ തിരുമേനിയുടെ നേതൃത്വത്തില്‍ കൊടിയേറ്റവും തുടര്‍ന്ന് പൊങ്കാലയും നടത്തി. തുടര്‍ന്ന് ദീപാരാധന, ചുറ്റുവിളക്ക് എന്നിവയും ഉണ്ടായി. 31ന് വേല ദിവസം വിശേഷാല്‍ പൂജകള്‍ക്ക് ശേഷം വിവിധ ആഘോഷ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഉത്സവവരവും ഉണ്ടായി. വിവിധ വാദ്യമേളങ്ങളും തിറ, തെയ്യം, കരിങ്കാളി പ്രാചീന നാടന്‍ കലാരൂപങ്ങള്‍ എന്നിവ ക്ഷേത്ര സന്നിധിയിലെത്തി. തുടര്‍ന്ന് ദീപാരാധനക്ക് ശേഷം ചുറ്റു വിളക്ക് ഉണ്ടായിരുന്നു. ക്ഷേത്രം സെക്രട്ടറി ഷിമോദ് കാക്കശ്ശേരി, പ്രസിഡണ്ട് സി കെ സുമേഷ്, ട്രഷറര്‍ അനില്‍ പാലക്കല്‍, ജോയിന്‍ സെക്രട്ടറി രതീഷ് വൈസ് പ്രസിഡണ്ട് ശശി പൊറ്റയില്‍, രക്ഷാധികാരി രാജന്‍ പയ്യര്‍ളി തുടങ്ങിയവര്‍ വേല മഹോത്സവത്തിന് നേതൃത്വം നല്‍കി.