വെള്ളിത്തിരുത്തി ബ്ലൂമിങ് ബഡ്‌സ് ബഥാനിയ സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ ദേശീയ ബഹിരാകാശദിനം ആഘോഷിച്ചു

 

ചന്ദ്രയാന്‍ 3 വിജയകരമായി ചന്ദ്രനില്‍ ഇറങ്ങിയതിന്റെ സ്മരണാര്‍ത്ഥമാണ് ദേശീയ ബഹിരാകാശ ദിനം ആഘോഷിക്കുന്നത്. ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളുടെ നേട്ടങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും യുവാക്കളെ പ്രചോദിപ്പിക്കുന്നതിനുമാണ് ഈ ദിനം ആഘോഷിക്കുന്നത്. ബഹിരാകാശ പര്യവേഷണം സമൂഹത്തിലും സാങ്കേതികവിദ്യയിലും ചെലുത്തുന്ന ഗണ്യമായ സ്വാധീനം മനസ്സിലാക്കുന്നതിന് ഈ ദിനാഘോഷം സഹായകമാകുന്നുവെന്ന് പ്രിന്‍സിപ്പല്‍ ഷേബ ജോര്‍ജ് പറഞ്ഞു. വിദ്യാര്‍ഥികളുടെ പ്രസംഗം, ചന്ദ്രയാന്‍ 3 ന്റെ മാതൃക ചാര്‍ട്ടുകളുടെ പ്രദര്‍ശനം എന്നിവയും ബഹിരാകാശ സഞ്ചാരിയായി വേഷമിട്ട വിദ്യാര്‍ഥി , സഹപാഠികളില്‍ കൗതുക മുണര്‍ത്തി. ബഥനി സ്ഥാപനങ്ങളുടെ മാനേജര്‍ ഫാദര്‍ ബെഞ്ചമിന്‍ ഒ.ഐ.സി, പ്രിന്‍സിപ്പല്‍ ഷേബ ജോര്‍ജ് ,വൈസ് പ്രിന്‍സിപ്പല്‍ രാധാമണി സി , അധ്യാപകരായ ജെസ്സി വര്‍ഗീസ്, ഷീബ പി.ബി, സംഗീത പി, എന്നീ അധ്യാപകര്‍ നേതൃത്വം നല്‍കി.