വേലൂര്‍ ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ നടത്തി

വേലൂര്‍ ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ വേലൂര്‍ കരേങ്ങേല്‍ ഓഡിറ്റോറിയത്തില്‍ നടന്നു. തൃശ്ശൂര്‍ ഡപ്യൂട്ടി മേയര്‍ എ പ്രസാദ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന രാമചന്ദ്രന്‍ അദ്ധ്യക്ഷയായി. വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ കെ.വി അഷ്‌ന കരട് പദ്ധതി രേഖ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ലീല രാമകൃഷ്ണന്‍, ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അബ്ദുള്‍ റഷീദ്, മഞ്ജുഷ, ആന്റോ പോള്‍, പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബഡ്‌സ് കലോത്സവത്തില്‍ കലാതിലകമായ വൈദേഹി, റിപ്ലബ്ലിക്ക് പരേഡില്‍ പങ്കെടുത്ത അര്‍ജ്ജുന്‍, വേലൂരിലെ മാതൃക ഡ്രൈവര്‍മാരായ പി.എം ശിവദാസന്‍, എന്‍.എം ജനാര്‍ദ്ധനന്‍ തുടങ്ങിയവരെ ആദരിച്ചു. വൈസ് പ്രസിഡന്റ് നിധീഷ്ചന്ദ്രന്‍ സ്വാഗതവും സെക്രട്ടറി ടി.പി സിന്ധു നന്ദിയും പറഞ്ഞു.

ADVERTISEMENT