വേലൂര്‍ ഗ്രാമപഞ്ചായത്ത് എം.സി.എഫ് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം കുന്നംകുളം എംഎല്‍എ. എ.സി. മൊയ്തീന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി ആര്‍ ഷോബി അദ്ധ്യക്ഷത വഹിച്ചു. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി വില്ല്യംസ് മുഖ്യാതിഥി ആയിരുന്നു. ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനിയര്‍ ഷൈന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കര്‍മ്മല ജോണ്‍സണ്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ സി. എഫ്. ജോയ്, ഷേര്‍ലി ദിലീപ് കുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗം സപ്ന റഷീദ്, മെമ്പര്‍മാരായ വിമല നാരായണന്‍, ശുഭ അനില്‍ കുമാര്‍, ബിന്ദു ശര്‍മ്മ, ആരിഫ സാബിര്‍, രേഷ്മ സുധീഷ്, തുടങ്ങിയവര്‍ സംസാരിച്ചു. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 10 ലക്ഷം രൂപ ഉള്‍പ്പെടെ 43 ലക്ഷം രൂപ ചിലവഴിച്ചാണ് കെട്ടിടം നിര്‍മ്മിച്ചത്.