മുണ്ടത്തിക്കോട് നിവാസികള്‍ക്ക് ഇനി ഉത്സവനാളുകള്‍

 

വൃശ്ചികം ഒന്നിന് പാതിരിക്കോട്ടുകാവ് ക്ഷേത്രത്തില്‍ കോമരം വാസുദേവന്റെ 56 ാമത് കലാശാഭിഷേകവും, നിര്‍മ്മാണ പ്രവര്‍ത്തനത്തിനായി ഗണപതിയെ ബാലലയത്തിലേക്ക് മാറ്റലും നടക്കും. . 41 ദിവസവും വൈകീട്ട് നിറമാല തായംബക, കേളി, കൊമ്പ് പറ്റ്, കുഴല്‍ പറ്റ്, ബ്രാമ്മിണി പാട്ട് എന്നിവയും നടക്കും. നവംബര്‍ 18, മുതല്‍ 21 വരെ എന്‍, എസ് എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഡി വി എല്‍ പി സ്‌കൂള്‍, ക്ഷേത്ര മൈതാനം, എന്നിവിടങ്ങളിലായി 10 വേദികളില്‍ ആയി വടക്കാഞ്ചേരി ഉപജില്ല സ്‌കൂള്‍ കലോത്സവം അരങ്ങ് തകര്‍ക്കും. 4 ദിനങ്ങളിലായി 6000 ത്തോളം പ്രതിഭകള്‍ മാറ്റുരക്കും. 20 ആം തിയതി കല്ലടി ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെ ദേശവിളക്കിന്റെ പാല കൊമ്പ് എഴുന്നള്ളിപ്പും പാതിരിക്കോട്ടുകാവില്‍ നിന്നാണ്. എല്ലാം ഒരു കുടക്കീഴില്‍ അണിനിരക്കുമ്പോള്‍ മുണ്ടത്തിക്കോട്ടുകാര്‍ ആവേശ ത്തിമര്‍പ്പിലാണ്.