ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നൂറ്റി ഇരുപത്തിയഞ്ചാം ജന്മദിനം കാട്ടകാമ്പാല്‍ മേഖല കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. വൈ.എം.സി.എ സെന്ററില്‍ നടത്തിയ പരിപാടിയുടെ ഉല്‍ഘാടനം മുന്‍ ജില്ലാ പഞ്ചായത്ത് അംഗം കെ ജയശങ്കര്‍ നിര്‍വഹിച്ചു. കെ.വി.മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു. ജനാര്‍ദ്ദനന്‍ അതിയാരത്ത് സ്വാഗതം ആശംസിച്ച ചടങ്ങില്‍ സി.ജി.നായര്‍, സോണി സക്കറിയ, ശശീധരന്‍ കണ്ടമ്പുള്ളി , ധന്യ മണികണ്ഠന്‍, ഉമ ശശിധരന്‍, ലക്ഷ്മി പനോക്കില്‍, സന്ധ്യ ഷിബു, തുടങ്ങിയവര്‍ പങ്കെടുത്തു. നെഹ്‌റുവിന്റെ ഛായാ ചിത്രത്തിന് മുമ്പില്‍ നേതാക്കളും പ്രവര്‍ത്തകരും പുഷ്പാര്‍ച്ചന നടത്തി
ADVERTISEMENT