തലക്കോട്ടുകര തത്ത്വമസി അയ്യപ്പന്‍ വിളക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 6 -ാമത് അയ്യപ്പന്‍ വിളക്ക് മഹോത്സവം ആഘോഷിച്ചു

തലക്കോട്ടുകര തത്ത്വമസി അയ്യപ്പന്‍ വിളക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 6 -ാമത് അയ്യപ്പന്‍ വിളക്ക് മഹോത്സവം ആഘോഷിച്ചു. അയപ്പന്‍ വിളക്കിന് മുന്നോടിയായി സാംസ്‌കാരിക സംഗമവും സമാദരണ സദസും നടന്നു. വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് 1001 ദീപ സമര്‍പ്പണം, തുടര്‍ന്ന് കലാസാംസ്‌കാരിക ആധ്യാത്മിക സാമൂഹ്യ മേഖലകളിലെ വിശിഷ്ട വ്യക്തികള്‍ പങ്കെടുത്തുകൊണ്ട് സാംസ്‌കാരിക സംഗമവും സമാദരണ സദസും നടന്നു. ശബരി ഗിരീശന്‍ എന്ന ഭക്തിഗാന ആല്‍ബത്തിലൂടെ പ്രശസ്തരായ നിഷാദ് സുല്‍ത്താനും കുടുംബവും ഉദ്ഘാടനം ചെയ്തു. തത്ത്വമസി വിളക്ക് കമ്മിറ്റി പ്രസിഡണ്ട് ടി.വി കാര്‍ത്തികേയന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പുഷ്പാഗതന്‍ കേച്ചേരി, അനില്‍ തലക്കോട്ടുകര, കെ സിന്ധുരാജ്, തങ്കം പി മേനോന്‍, അരുണ്‍കുമാര്‍ ആറ്റുപുറം, വിഷ്ണു മാരാര്‍ തലക്കോട്ടുകര, രാജന്‍ ആരോക്കല്‍ എന്നിവരെ ഉപഹാരം നല്‍കി ആദരിച്ചു.

ADVERTISEMENT
Malaya Image 1

Post 3 Image