25 C
Kunnamkulam
Tuesday, October 6, 2026
Home CCTV Desk വിധി എഴുത്ത് ഇന്ന്; ഉപതെരഞ്ഞെടുപ്പ് 38 തദ്ദേശ സ്ഥാപന വാര്‍ഡുകളിലേക്ക്, വോട്ടെടുപ്പ് ആരംഭിച്ചു

വിധി എഴുത്ത് ഇന്ന്; ഉപതെരഞ്ഞെടുപ്പ് 38 തദ്ദേശ സ്ഥാപന വാര്‍ഡുകളിലേക്ക്, വോട്ടെടുപ്പ് ആരംഭിച്ചു

124

സംസ്ഥാനത്തെ 38 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഇന്ന്. രാവിലെ ഏഴ് മണിയോടെ വോട്ടെടുപ്പ് ആരംഭിച്ചു. വൈകീട്ട് ആറുമണിക്ക് വിധിയെഴുത്ത് അവസാനിക്കും. 126 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. സുധീര്‍ഷ പാലോട്, വിനു ജോബ്, കെ വി ശാന്തകുമാര്‍, ഉഷ വിജയന്‍, ദീപക് ജോയ്, ഫാത്തിമ തഹലിയ എന്നിവര്‍ എംഎല്‍മാരായ സാഹചര്യത്തില്‍ രാജിവച്ച ആറിടത്തും ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ജില്ലാ പഞ്ചായത്ത് മുതല്‍ കോര്‍പ്പറേഷന്‍ വാര്‍ഡുകള്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. നാളെയാണ് വോട്ടെണ്ണല്‍ നടക്കുക. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനുശേഷം നടക്കുന്ന ആദ്യ ഉപതെഞ്ഞെടുപ്പാണ് ഇതെന്നതും പ്രത്യേകതയാണ്. സീറ്റുകള്‍ നിലനിര്‍ത്തി ഭരണവിരുദ്ധ വികാരം ഇല്ലെന്ന് തെളിയിക്കാന്‍ യുഡിഎഫ് ശ്രമിക്കുമ്പോള്‍ കൂടുതല്‍ സീറ്റുകള്‍ പിടിച്ച് തിരിച്ചുവരവിന്റെ പാതയിലാണെന്ന് തെളിയിക്കുകയാവും എല്‍ഡിഎഫ് ലക്ഷ്യമിടുന്നത്.

 

ADVERTISEMENT
error: Content is protected !!