ചൊവ്വല്ലൂര്‍ ശിവക്ഷേത്രത്തില്‍ മഹാമൃത്യുഞ്ജയ ഹോമം നടത്തി

ചൊവ്വല്ലൂര്‍ ശിവക്ഷേത്രത്തില്‍ അതിവിശിഷ്ടമായ മഹാമൃത്യുഞ്ജയ ഹോമം നടന്നു. ക്ഷേത്രം തന്ത്രി കീഴ്മുണ്ടയൂര്‍ നീലകണ്ഠന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ ക്ഷേത്രം മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയും നിരവധി വൈദിക ശ്രേഷ്ഠരും ഹോമത്തില്‍ പങ്കാളികളായി. രാവിലെ 6.30 മുതല്‍ 11 വരെ നീണ്ടു നിന്ന മഹാമൃത്യുഞ്ജയ ഹോമത്തില്‍ ആയിരത്തിലധികം പേര്‍ പങ്കുചേര്‍ന്നു.  ക്ഷേത്രത്തില്‍ ഒരു മാസം നീണ്ട നിന്ന രാമായണ പാരായണവും സമാപിച്ചു. രാവിലെ 9.30 മുതല്‍ 10.30 വരെയായിരുന്നു മാതൃ സമിതി അംഗങ്ങള്‍ ഒന്നിച്ചിരുന്നു രാമായണം വായിച്ചത്. പങ്കെടുത്തവര്‍ക്കെല്ലാം ക്ഷേത്രം വക ഉപഹാരം യോഗേഷ് നമ്പൂതിരി വിതരണം ചെയ്തു. ഞായറാഴ്ച്ച രാവിലെ അഷ്ടദ്രവ്യ ഗണപതി ഹോമം, ഗജപൂജ, ആനയൂട്ട് എന്നിവയും ഉണ്ടാകും.

ADVERTISEMENT