27.3 C
Kunnamkulam
Tuesday, July 14, 2026
Home Bureaus Erumapetty വെറ്ററന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

വെറ്ററന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

കോണ്‍ഗ്രസ് എരുമപ്പെട്ടി മണ്ഡലം കരിയന്നൂര്‍ പത്തൊമ്പതാം വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒന്നാമത് വെറ്ററന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി പി.ടി. അജയ്‌മോഹന്‍ ഉദ്ഘാടനം ചെയ്തു. എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ എന്‍.കെ. കബീര്‍ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി പി.എസ് സുനീഷ്, യുഡിഎഫ് കുന്നംകുളം നിയോജകമണ്ഡലം കണ്‍വീനര്‍ അമ്പലപ്പാട്ട് മണികണ്ഠന്‍, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം.എം.നിഷാദ്, കോണ്‍ഗ്രസ് ഭാരവാഹികളായ അലി അസ്‌കര്‍, കെ.വി.ഹൈദര്‍, കെ.സി.പ്രസാദ്, രഘു കരിയന്നൂര്‍, കൃഷ്ണദാസ് തേറുപറമ്പില്‍, ഷംസുദ്ദീന്‍ മടപ്പാട്ട് പറമ്പില്‍, എം.വി.വിജീഷ് എന്നിവര്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!