പന്തല്ലൂര്‍ ശിവ-ഭഗവതി ക്ഷേത്രത്തില്‍ വേട്ടക്കാരന്‍പാട്ട് വിശേഷാല്‍ ചടങ്ങുകളോടെ ആഘോഷിച്ചു

പന്തല്ലൂര്‍ ശിവ-ഭഗവതി ക്ഷേത്രത്തില്‍ വേട്ടക്കാരന്‍പാട്ട് വിശേഷാല്‍ ചടങ്ങുകളോടെ ആഘോഷിച്ചു. ശനിയാഴ്ച വൈകിട്ട് അത്താഴപൂജയ്ക്ക് ശേഷം പാട്ടിന് താലത്തോടും വാദ്യഘോഷങ്ങളോടും കൂടി എഴുന്നെള്ളിച്ചു. പാട്ടിനു ശേഷം രാത്രി 9 മണിയോടെ നാളികേരം എറിഞ്ഞുടയ്ക്കല്‍ ആരംഭിച്ചു. കോമരം ശ്രീകാരക്കൂറ രാമചന്ദ്രന്‍ നായര്‍ നാളികേരം എറിഞ്ഞുടയ്ക്കല്‍ ചടങ്ങിന് നേതൃത്വം നല്‍കി. കളം മായ്ക്കല്‍ ചടങ്ങും ഉണ്ടായി. ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങള്‍ക്ക് അന്നദാനവും ഒരുക്കിയിരുന്നു. ക്രമീകരണങ്ങള്‍ക്ക് ഊരാന്‍ ശശിധര രാജ , പ്രസിഡന്റ് പിസി സുധീഷ്, സെക്രട്ടറി പി എ സുരേന്ദ്രന്‍ ട്രഷറര്‍ കെ എ ഹരിദാസ് എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT