ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്തിലെ 11-ാം വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച എല്‍ഡിഎഫ് വിജയാഹ്ലാദ പ്രകടനം നടത്തി. സ്ഥാനാര്‍ത്ഥി ഷഹര്‍ബാന്‍ ചൊവ്വന്നൂര്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറി എ.സജി മാസ്റ്റര്‍ ഹാരം അണിയിച്ച് അനുമോദിച്ചു. തുടര്‍ന്ന് പഞ്ചായത്ത് ഓഫീസ് പരിസരത്ത് നിന്നും ബസ്സ്‌റ്റോപ്പ് വരെ ആഹ്ലാദ പ്രകടനം നടത്തി. വാര്‍ഡ് സെക്രട്ടറി കെ കെ സതീശന്‍, ലോക്കല്‍ കമ്മിറ്റി മെമ്പര്‍ എം എ ഷാഫി ഏരിയ കമ്മിറ്റി മെമ്പര്‍മാരായ സി ജി രഘുനാഥ്, കെ ബി ഷിബു, പി എം സുരേഷ്, ചൊവ്വന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ചിത്രാവിനോബാജി, വൈസ് പ്രസിഡന്റ് അഡ്വ.എ എസ് സുമേഷ് എന്നിവര്‍ നേതൃത്വം നല്‍കി.
Home Bureaus Kunnamkulam ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്തിലെ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച എല്‍ഡിഎഫ് വിജയാഹ്ലാദ പ്രകടനം നടത്തി