ചിറ്റണ്ട ജ്ഞാനോദയം യു.പി. സ്‌കൂളില്‍ വിജയോത്സവം നടത്തി

ചിറ്റണ്ട ജ്ഞാനോദയം യു.പി. സ്‌കൂളില്‍ വിജയോത്സവം 2024 സംഘടിപ്പിച്ചു. എഴുപതോളം സ്‌കൂളുകള്‍ മാറ്റുരച്ച വടക്കാഞ്ചേരി ഉപജില്ല കലോത്സവത്തില്‍ യു.പി വിഭാഗം ജനറല്‍ ഒന്നാം സ്ഥാനം, യു.പി വിഭാഗം സംസ്‌കൃതം ഒന്നാം സ്ഥാനം, എല്‍.പി വിഭാഗം അറബിക് ഒന്നാം സ്ഥാനം, എല്‍.പി വിഭാഗം ജനറല്‍ നാലാം സ്ഥാനം എന്നിവ കരസ്ഥമാക്കിയാണ് വിദ്യാലയം തിളക്കമാര്‍ന്ന നേട്ടം സ്വന്തമാക്കിയത്. വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ഉപഹാരം നല്‍കി ആദരിച്ചു. കെ.രാധാകൃഷ്ണന്‍ എം.പി. ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.കെ ജേക്കബ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റും സ്‌കൂള്‍ മാനേജറുമായ എസ്.ബസന്ത് ലാല്‍ വിശിഷ്ടാതിഥിയായി.

ADVERTISEMENT