വര്‍ദ്ധിച്ച് വരുന്ന ലഹരി വില്‍പ്പനയ്ക്കും ഉപയോഗത്തിനുമെതിരെ എരുമപ്പെട്ടിയില്‍ ജാഗ്രത സമിതി രൂപീകരിച്ചു. എരുമപ്പെട്ടി ഫൊറോന പള്ളി, എരുമപ്പെട്ടി ജുമാ മസ്ജിദ് മഹല്ല് കമ്മറ്റി എന്നിവയുടെ നേതൃത്വത്തില്‍ ക്ഷേത്ര കമ്മറ്റി ഭാരവാഹികള്‍, ജനപ്രതിനിധികള്‍, സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ സംഘടന പ്രതിനിധികള്‍, വായനശാലകള്‍, വ്യാപാരി വ്യവസായി ഏകോപന സമിതി, പ്രസ് ക്ലബ്ബ് ,ആക്ട്‌സ്, ലയണ്‍സ് ക്ലബ്ബ് ,സ്‌കൂള്‍ പി.ടി.എ ഭാരവാഹികള്‍, മത സംഘടനാ പ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് ജാഗ്രത സമിതി രൂപീകരിച്ചത്. യോഗത്തിന് ഫൊറോന പള്ളി വികാരി ഫാദര്‍ ജോഷി ആളൂര്‍ അധ്യക്ഷനായി.കോഡിനേറ്റര്‍ എം.എ.ഉസ്മാന്‍ പദ്ധതി വിശദീകരിച്ചു.