വികസനസദസ്സ് സംഘടിപ്പിച്ചു

പോര്‍ക്കുളം പഞ്ചായത്ത് കഴിഞ്ഞ 5 വര്‍ഷം നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച് കൊണ്ട് വികസനസദസ്സ് സംഘടിപ്പിച്ചു. തുടര്‍ച്ചയായി നൂറുശതമാനം പദ്ധതി വിഹിതം വിനിയോഗിച്ച പഞ്ചായത്താണ് പോര്‍ക്കുളം. വേദക്കാട് ക്ഷേത്രം ഹാളില്‍ നടന്ന സദസ്സ് എ.സി മൊയ്തീന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ഭരണ കാലയളവില്‍ ഒരു പഞ്ചായത്തിന് ചെയ്യാന്‍ സാധിക്കുന്നതിലുപരിയുള്ള വികസനമാണ് ഇവിടെ കാണാനാകുന്നതെന്ന് എം.എല്‍. എ പറഞ്ഞു.

ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആന്‍സി വില്യംസ് , ജില്ലാ പഞ്ചായത്തംഗം പത്മം വേണുഗോപാല്‍, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജിഷ ശശി, ബ്ലോക്ക് പഞ്ചായത്ത് അംഗം സിന്ധു ബാലന്‍, പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍മാരായ അഖില മുകേഷ് , പി.സി. കുഞ്ഞന്‍, ആസൂത്രണ സമിതി അംഗം കെ.എം.നാരായണന്‍, പഞ്ചായത്ത് സെക്രട്ടറി ലിന്‍സ് ഡേവിഡ് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് അഞ്ചു വര്‍ഷക്കാലത്തെ വികസനം പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് നിര്‍മ്മിച്ച ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും ഉണ്ടായിരുന്നു.

ADVERTISEMENT