വികസന മുന്നേറ്റ കാല്‍നട ജാഥക്ക് സ്വീകരണം നല്‍കി

 

കാല്‍ നൂറ്റാണ്ടിന്റെ വികസന കുതിപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുമായി സംവദിക്കുന്നതിന് എല്‍ഡിഎഫ് സംഘടിപ്പിക്കുന്ന കടവല്ലൂര്‍ പഞ്ചായത്ത് വികസന മുന്നേറ്റ കാല്‍നടജാഥക്ക് ബുധനാഴ്ച കല്ലുപുറം സെന്ററില്‍ സ്വീകരണം നല്‍കി. ചൊവ്വാഴ്ച്ച കടവല്ലൂര്‍ വടക്കുമുറിയില്‍ കുന്നംകുളം ഏരിയ സെക്രട്ടറി കെ കൊച്ചനിയന്‍ ജാഥ ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റന്‍ എം എന്‍ മുരളിധരന്‍, വൈസ് ക്യാപ്റ്റന്‍ കെ എം മണികണ്ഠന്‍, മാനേജര്‍ കെ ബി ജയന്‍, എം സി അച്യുതന്‍ എന്നിവരുടെ നേതൃത്വത്തില്‍ ബുധനാഴ്ച കടവല്ലൂര്‍ സെന്ററില്‍ നിന്നാണ് ജാഥ ആരംഭിച്ചത്. നൂറുകണക്കിന് പ്രവര്‍ത്തകര്‍ കാല്‍ നടയായി ജാഥയില്‍ അണിച്ചേര്‍ന്നു. കല്ലുപുറത്ത് നടന്ന യോഗത്തില്‍ ഡിവൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി ഹസ്സന്‍ , കടവല്ലൂര്‍ നോര്‍ത്ത് എല്‍.സി അംഗം ബിന്ദു എന്നിവര്‍ സംസാരിച്ചു.

പൊതു പ്രസ്ഥാനത്തിന്റെ നേതാക്കള്‍ ,കര്‍ഷക സംഘം , മഹിളാ അസോസിയേഷന്‍, തൊഴിലുറപ്പ് , ബാലസംഘം, ഡി..ൈഎഫ്.ഐ., എസ്.എഫ്.ഐ. എന്നിവര്‍ ജാഥക്കുവേണ്ടി ഹാരാര്‍പ്പണം നടത്തി. ജാഥ ഇന്ന് വൈകീട്ട് തിപ്പിലശേരിയില്‍ സമാപിക്കും. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പര്യടനം നടത്തി ജാഥ വ്യാഴ്ച വൈകീട്ട് പെരുമ്പിലാവില്‍ സമാപിക്കും. സമാപന സമ്മേളനം സി പി ഐ എം തൃശൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം. ബാലാജി ഉദ്ഘടാനം ചെയ്യും.

ADVERTISEMENT