കുന്നംകുളം കൃഷിഭവന്റെ നേതൃത്വത്തില്‍ വിഷുച്ചന്ത ആരംഭിച്ചു

വിഷുക്കാലത്ത് മലയാളിയുടെ തീന്‍മേശയില്‍ വിഷരഹിത പച്ചക്കറികള്‍ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കുന്നംകുളം കൃഷിഭവന്റെ നേതൃത്വത്തില്‍ വിഷുച്ചന്ത ആരംഭിച്ചു. ചന്തയുടെ ഉദ്ഘാടനം കുന്നംകുളം കൃഷി ഓഫീസര്‍ എസ്. ജയന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ കൃഷി അസിസ്റ്റന്റ് സ്‌നേഹ വി. ജോസ് സ്വാഗതം ആശംസിച്ചു. സരിത, ശ്രീകല, സജിനി, അമുല്‍ രാജ് എന്നിവര്‍ ചന്തയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
പ്രാദേശിക കര്‍ഷകര്‍ പൂര്‍ണ്ണമായും ജൈവരീതിയില്‍ ഉല്‍പ്പാദിപ്പിച്ച നാടന്‍ പച്ചക്കറികളാണ് മിതമായ നിരക്കില്‍ ഇവിടെ ലഭ്യമാക്കിയിരിക്കുന്നത്.

ADVERTISEMENT