വേലൂരിലെ യുവ എഴുത്തുകാരി ജീഷ്മ കൃഷ്ണന്റെ ആദ്യ പുസ്തകം ”വിത്ത്” പ്രകാശനം ചെയ്തു. കുന്നുകള്‍ക്ക് ഇരുപുറവും ഉള്ള രണ്ട് ദേശങ്ങളില്‍, നെല്ലും വിത്തും പ്രധാന കഥാപാത്രങ്ങളാകുന്ന നോവലാണ് വിത്ത്. സാഹിത്യകാരനും ചലച്ചിത്ര സംവിധായകനുമായ റഷീദ് പാറയ്ക്കല്‍ ആദ്യ പ്രതി ചലച്ചിത്ര സംഗീത സംവിധായകന്‍ മണികണ്ഠന്‍ അയ്യപ്പന് നല്‍കിയാണ് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്. സുരേഷ് ബാബു മാസ്റ്റര്‍ പുസ്തക പരിചയം നടത്തി. ഗ്രാസ്വേ ഗ്രാമ്യ സംസ്‌കൃതി വേലൂരിന്റെ ആഭിമുഖ്യത്തില്‍ വേലൂര്‍ ഹൈസ്‌കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ ഗ്രാസ്വേ പ്രസിഡന്റ് രാം പാണ്ഡേ അദ്ധ്യക്ഷത വഹിച്ചു.