29.9 C
Kunnamkulam
Saturday, September 12, 2026
Home CCTV Desk വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും ; മുഖ്യമന്ത്രി വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും

വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും ; മുഖ്യമന്ത്രി വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും

580

ലോക നാവിക ഭൂപടത്തിന്റെ വ്യാപാര മേഖലയിലേക്ക് വാതില്‍ തുറക്കാന്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. കയറ്റുമതി- ഇറക്കുമതി പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. എക്സിം(എക്‌സ്‌പോര്‍ട്ട്-ഇംപോര്‍ട്ട്) പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി വിഡി സതീശന്‍ നിര്‍വഹിക്കും. കേന്ദ്രമന്ത്രി സര്‍ബാനന്ദ് സോനോവാള്‍ അതിഥിയായിരിക്കും. കേരളത്തെ തുറമുഖ നഗരമാക്കിമാറ്റുന്ന മിഷന്‍ സമുദ്ര പദ്ധതിക്കും ഇന്ന് തുടക്കമാകും.വിഴിഞ്ഞം എക്‌സിം കേരള വികസനത്തില്‍ വന്‍ കുതിച്ചുചാട്ടമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ഉല്‍പ്പാദകര്‍ക്ക് കുറഞ്ഞ ചെലവില്‍ ലോകത്തെവിടേക്കും ചരക്കുകളെത്തിക്കാന്‍ ഇതുവഴി സാധിക്കും. സമയലാഭവും പുതിയ വിപണിയുമാണ് വിഴിഞ്ഞം വഴി തുറക്കുന്നത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ഗേറ്റ് വേ ആയി ഇനി വിഴിഞ്ഞം മാറും. തുറമുഖത്തിനോട് ചേര്‍ന്നുള്ള വലിയ വികസനത്തിനും ഇത് തുടക്കമാകുമെന്നും വിഡി സതീശന്‍ പറഞ്ഞു.

 

 

ADVERTISEMENT
error: Content is protected !!