വി.കെ.ടി.എഫ് കുന്നംകുളം ഏരിയ കണ്‍വെന്‍ഷന്‍ നടത്തി

വഴിയോര കച്ചവട തൊഴിലാളി യൂണിയന്‍ (വി.കെ.ടി.എഫ്.) കുന്നംകുളം ഏരിയ കണ്‍വെന്‍ഷന്‍ നടത്തി. ടി.കെ കൃഷ്ണന്‍ സ്മാരക മന്ദിരത്തില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ സംഘടന സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി.ഇക്ബാല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ഭാരവാഹി ആര്‍.എച്ച് ജലീല്‍ അധ്യക്ഷനായി. സിഐടിയു കുന്നംകുളം ഏരിയ സെക്രട്ടറി പി എം സോമന്‍, വികെടിഎഫ് സംസ്ഥാന ഭാരവാഹി പി.ടി പ്രസാദ്, സംസ്ഥാന കമ്മിറ്റി അംഗം അജിത്ത് ഗുരുവായൂര്‍, യൂണിയന്‍ പോസ്റ്റ് സെക്രട്ടറി ഇ.സി ജോയ് ,ഗീതാ രാജന്‍ , ഡെയ്‌സി ജോയ് എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT