വോട്ട് ചോരി സിഗ്‌നേച്ചര്‍ കാമ്പയിന്റെ ഉദ്ഘാടനം നടത്തി

മഹിളാ കോണ്‍ഗ്രസ് കാട്ടകാമ്പാല്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വോട്ട് ചോരി സിഗ്‌നേച്ചര്‍ കാമ്പയിന്റെ ഉദ്ഘാടനം നടന്നു. കാട്ടകാമ്പാല്‍ വൈ എം സി എ സെന്ററില്‍ വെച്ച് മുന്‍ ജില്ല പഞ്ചായത്ത് മെമ്പര്‍ കെ ജയശങ്കര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ധന്യ മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു.

മഹിളാ കോണ്‍ഗ്രസ് ജില്ല നിര്‍വാഹക സമിതി അംഗം സ്മിത ഷാജി,പഞ്ചായത്ത് മെമ്പര്‍ എം എ അബ്ദുള്‍ റഷീദ്, ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറിമാരായ എന്‍ എം റഫീക്ക്, ശശീധരന്‍ കണ്ടംപുള്ളി, സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് ജനാര്‍ദ്ദനന്‍ അതിയാരത്ത്,മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി കൗസല്യ പെങാമുക്ക്, തുടങ്ങിയവര്‍ പങ്കെടുത്തു. ഒരു കോടി ഒപ്പുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായുള്ള ചടങ്ങില്‍ നിരവധി പേര്‍ പങ്കെടുത്തു.

ADVERTISEMENT